കലാമണ്ഡലം രാജേഷ് കുമാറിന് ദേശീയ പുരസ്കാരം

Share this News

കലാമണ്ഡലം രാജേഷ് കുമാറിന് ദേശീയ പുരസ്കാരം

ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷന്റെ (A I D A) നട്വർ ഗോപീകൃഷ്ണ ദേശീയപുരസ്കാരം വടക്കഞ്ചേരി സ്വദേശിയും പ്രശസ്ത നർത്തകനുമായ കലാമണ്ഡലം രാജേഷ് കുമാറിന് ലഭിച്ചു. മികവുറ്റ കേരള നടനത്തിനാണ് 2021ലെ പുരസ്കാരം ലഭിച്ചത്. ഛത്തീസ്ഗഡിലെ ഭിലായിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ പുരസ്കാരം സമ്മാനിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് അംഗം കൂടിയായ രാജേഷ് കുമാർ വടക്കഞ്ചേരി ടൗണിൽ ‘ശ്രുതിലയ’ എന്ന പേരിൽ ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. കഥകളി ആചാര്യൻ തിരുവനന്തപുരം ആസ്ഥാനമായുള്ള ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ നാട്യശ്രീ പുരസ്കാരവും രാജേഷ് കുമാറിന് നേരത്തെ ലഭിച്ചിരുന്നു.

Vadakkenchery Updation പ്രാദേശിക വാർത്ത what’s app ഗ്രൂപ്പിൽ അംഗമാവാം

https://chat.whatsapp.com/F7An5xCcR1M2nINxPmNSd2


Share this News
error: Content is protected !!