2023 മാർച്ചിലും ജൂൺ മാസത്തിലും വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ വടക്കഞ്ചേരി പോലീസ് പിടി കൂടി. അതിവിദഗ്ദമായി മോഷണം നടത്തി യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ കടന്ന് കളഞ്ഞവരെയാണ് 10 മാസത്തോളമുള്ള ശാസ്ത്രീയ നിരീക്ഷണത്തിലൂടെയും, അന്വേഷണത്തിലൂടെയും പിടികൂടിയത്
പാലക്കാട് ജില്ല വണ്ടാഴി സ്വദേശിയായ ഹരിദാസ് കെ.പി.(29) , മലമ്പുഴ സ്വദേശിയായ സന്തോഷ് (35)എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്
മോഷണത്തിനായി ഉപയോഗിച്ചത് YAMAHA MT വാഹനം 2022 ഡിസംബറിൽ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിന് എന്ന വ്യാജേന ഓടിക്കാൻ കൊണ്ട് പോയി മോഷ്ടിച്ചതാണ്.
നെന്മാറയിൽ നിന്നും മോഷ്ടിച്ച വാഹനം കാഞ്ഞിരപ്പിള്ളി സ്വദേശി യമഹ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് വാഹനത്തിന്റെ കളർ മാറ്റി മോഷണ കേസിലെ പ്രതികൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഹരിദാസ് പെട്ടെന്ന് പണം ഉണ്ടാക്കണം എന്ന ചിന്തകൊണ്ട് മോഷണത്തിലേയ്ക്ക് എത്തിയത്. 2-ാം പ്രതിയായ സന്തോഷ് ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ്. ആയതിന് ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും മോഷണം പ്ലാൻ ചെയ്യുന്നതും. സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം മോഷ്ടിക്കുന്നതാണ് താൽപര്യം. ചന്ദ്രനഗർ ബീവറേജ് മോഷണം നടത്തിയത് ഇവരാണ് എന്ന് വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്.
കൂടാതെ നെന്മാറയിൽ നിന്നും മോഷ്ടിച്ച MT വാഹനവും വടക്കഞ്ചേരി പോലീസ് പ്രതികളിൽ നിന്നും കണ്ടെത്തി കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻറ നിർദ്ദേശാനുസരണം ആലത്തൂർ DYSP അശോകൻറെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും വ്യക്തമായ CCTV ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാതിരിന്നിട്ടും വളരെ കൃത്യമായും സൂക്ഷ്മമായും ഉള്ള അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
വടക്കഞ്ചേരി ഇൻസ്പെക്ടർ ബെന്നി.കെ.പി, SI ജീഷ്‌മോൻ വർഗ്ഗീസ്, GSI പ്രസന്നൻ, GST സന്തോഷ് കുമാർ, ASI ദേവദാസ്, ASI അനന്തകൃഷ്ണൻ, SCPO മാരായ പ്രദീഷ്, കൃഷ്ണദാസ്, ബ്ലസൻ ജോസ്, ദിലീപ്.ഡി. നായർ, SCPO റഷീദ്, സിപിഒ മാരായ റിനുമോഹൻ, ദിലീപ്, വിനു സൂരജ് ബാബു, ഡ്രൈവർ ഇൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx