
കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് സമ്മിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ പദ്ധതി വിശദീകരിച്ചു. കായിക മേഖല മെച്ചപ്പെടുത്തണം, പഞ്ചായത്തിന് സ്വന്തമായ ഒരു ഗ്രൗണ്ട് നിര്‍മിക്കണം, പൊതുകുളങ്ങള്‍ വൃത്തിയാക്കി നീന്തല്‍ പരിശീലനം നല്‍കണം, വയോജനങ്ങളുടെ ആരോഗ്യം നില മെച്ചപ്പെടുത്താന്‍ കഴിയും വിധമുള്ള പാര്‍ക്കുകള്‍ ആരംഭിക്കണം, വനിതകള്‍ക്കായി കായികമേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
പഞ്ചായത്തില്‍ സ്വന്തമായി ഒരു ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ എസ്റ്റിമേറ്റ് എടുത്ത് ഗ്രൗണ്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അറിയിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് വനിതാ ജിം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വയോജനപാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതുകുളങ്ങള്‍ ഏറ്റെടുത്ത് വൃത്തിയാക്കി നീന്തല്‍ പരിശീലനം ആരംഭിക്കുന്നതിനും സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് തുടങ്ങാനും തീരുമാനിച്ചതായി വൈസ് പ്രസിഡന്റ് അറിയിച്ചു.
പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രമ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ ബി. നന്ദിനി, ഒമ്പതാം വാര്‍ഡും മെമ്പര്‍ ടി. ശീല, അസിസ്റ്റന്റ് സെക്രട്ടറി പ്രസന്നകുമാരി, റിട്ട. അധ്യാപകര്‍, സ്‌കൂള്‍ പ്രതിനിധികള്‍, കായിക അധ്യാപകര്‍, കായികതാരങ്ങള്‍, ക്ലബ്ബ് വായനശാല ഭാരവാഹികള്‍, യുവജന സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
