മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; ദേശീയപാതയിലെ വാഹനാപകടങ്ങൾ

Share this News

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ രണ്ടുവർഷത്തിനിടെ നടന്ന റോഡപകടങ്ങളിൽ 56 പേർ മരിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ദേശീയപാതാ അതോറിറ്റിയുടെ പ്രോജക്ട് എൻജിനിയർ ഇക്കാര്യം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. അടുത്തമാസം പാലക്കാട്ട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ‌റോഡുപണി ഏറ്റെടുത്ത കമ്പനിയുടെ ട്രക്ക് തട്ടി 19-കാരനായ ഇരുചക്രയാത്രികൻ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. റോഡിന്റെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്നാണ് പരാതി.മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ റോഡുനിർമാണത്തിൽ അപാകമുണ്ടെന്നാണ് ആക്ഷേപം. ഹൈവേയുടെ മെയിന്റനൻസ് വിഭാഗത്തിന്റെ ട്രെയ്ലർ ഇടിച്ച് യുവാവിന്
ദാരുണന്ത്യം സംഭവിച്ച വാർത്ത ആദ്യം പുറത്തുവിട്ടത് വടക്കഞ്ചേരി അപ്ഡേഷനാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!