

ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം നടപ്പിലാക്കുന്ന പോഷകാഹാര പദ്ധതികള്‍ നടപ്പിലാക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതിയില്‍ അവലോകന യോഗം നടത്തി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന അവലോകന യോഗം ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.വസന്തം ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ അംഗം വി.രമേഷശന്‍ അധ്യക്ഷനായി. ബോധവല്‍ക്കരണ പരിപാടി ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ.സബിത ബീഗം ക്ലാസ്സെടുത്തു. എ.ഡി.എം. കെ.മണികണ്ഠന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ.ശശിധരന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ.എസ്.ബീന, തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ സിവില്‍ സപ്ലൈസ്-സപ്ലൈകോ ഉദ്യോഗസ്ഥര്‍, വനിതാ ശിശു വികസന ഓഫീസര്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഉച്ചഭക്ഷണ ചുമതലയുള്ള സൂപ്പര്‍വൈസര്‍, പട്ടികവര്‍ഗ ജില്ലാ ഓഫീസര്‍, വനം വകുപ്പ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍, അങ്കണവാടി ജീവനക്കാര്‍, റേഷന്‍ കട ലൈസന്‍സി, ഉച്ചഭക്ഷണ വിതരണം നടക്കുന്ന സ്‌കൂളുകളിലെ പ്രധാനധ്യാപകര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ഊരുമൂപ്പന്മാര്‍, ഐ.സി.ഡി.എസ് സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, എ.ഇ.ഒ ഓഫീസിലെ ഉച്ചഭക്ഷണ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു. അവലോകന യോഗത്തിന് ശേഷം പുല്ലുകാട് കോളനിയും കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
