ആനപ്പല്ല് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

Share this News

ആനപ്പല്ല് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

വാർത്തകൾ വിരൽ തുമ്പിൽ click Link ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FuLXABUlxjT6QEcsXSjFgY


ബെന്നി വർഗീസ്

വടക്കഞ്ചേരി: കാട്ടിലെ ആനയുടെ ജഡാവശിഷ്ടത്തിനരികിൽ ജയ്‌മോനെ എത്തിച്ചപ്പോൾ
വടക്കഞ്ചേരി: സ്വകാര്യ തോട്ടത്തിൽ ചരിഞ്ഞ ആനയുടെ പല്ലുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനപാലകർ രണ്ടുപേരെ പിടികൂടി. കോട്ടയം മുണ്ടക്കയം സ്വദേശി തോമസ് പീറ്റർ (54), വടക്കഞ്ചേരി, പാലക്കുഴി ജെയ്‌മോൻ (48) എന്നിവരെയാണ് വനപാലകർ പിടികൂടിയത്. പീച്ചി വനമേഖലയോട് ചേർന്നുള്ള പാഴക്കുഴിഭാഗത്തെ സ്വകാര്യ തോട്ടത്തിലാണ് മാസങ്ങൾക്കുമുമ്പ് ചരിഞ്ഞ ആനയുടെ പല്ലുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. ജഡത്തിൽ നിന്ന് നഷ്ടപ്പെട്ട കൊമ്പുകൾക്കായി തിരച്ചിൽ ഊർജിതമാക്കി.

കോട്ടയം സ്വദേശിയായ തോമസ് പീറ്ററിന്റെ ഭൂമിയിലാണ് ആന ചരിഞ്ഞത്. ചരിഞ്ഞ ആനയിൽനിന്നെടുത്ത രണ്ട്‌ പല്ലുകൾ കോട്ടയത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോമസ് പീറ്ററെ വനം വകുപ്പ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായ ജെയ്‌മോനെയും പാലക്കുഴിയിൽനിന്ന് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ തൃശ്ശൂർ, പാലക്കാട് ഫ്ളയിങ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ തോട്ടത്തിലെ കാടുപിടിച്ചുകിടക്കുന്ന ഭാഗത്തുനിന്ന് ആനയുടെ ശരീരാവശിഷ്ടം കണ്ടെത്തി. 30 വയസ്സുള്ള ആനയുടെ 15 കിലോയോളം തൂക്കം വരുന്ന കൊമ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കൊമ്പുകൾ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. പറഞ്ഞു. തൃശ്ശൂർ ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ഭാസി ബാഹുലേൻ, പാലക്കാട് ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആർ. ശിവപ്രസാദ്, ബി. മുരളീധർ, വി. ഉണ്ണിക്കൃഷ്ണൻ, കെ. ഗോപി, എ.ബി. ഷിനിൽ, കെ. സന്തോഷ് കുമാർ, എം.എസ്. ഷാജി, ഷിജു ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വനമേഖലയിൽ പരിശോധന നടത്തിയത്.
VADAKKENCHERY UPDATION
https://chat.whatsapp.com/FuLXABUlxjT6QEcsXSjFgY


Share this News
error: Content is protected !!