

47 വർഷത്തെ അജ്ഞാത വാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ യൂസഫ് മലപ്പുറം അരീക്കോട്ടേക്ക് മടങ്ങി. മരണമടഞ്ഞെന്ന് വീട്ടുകാർ കരുതിയ ശേഷം തിരിച്ചെത്തിയ കൂമട യൂസഫ് മക്കളെയും മരുമക്കളെയും കൂട്ടി മലപ്പുറം അരീക്കോട്ട് വെസ്റ്റ് പത്തനാപുരത്തെ വീട്ടിലെത്തി. അയിലൂർ ആലമ്പലത്തുള്ള രണ്ടു പെൺമക്കളെയും മരുമകനെയും തൃശ്ശൂർ മുടിക്കോട് താമസിക്കുന്ന മകനെയും കുടുംബത്തെയും കൂട്ടിയാണ് യൂസഫ് അരീക്കോട്ടേക്ക് യാത്രതിരിച്ചത്. ഉച്ചയോടെ അരീക്കോട് വെസ്റ്റ് പത്തനാപുരത്തെ വീട്ടിലെത്തിയതോടെ ഇരു കുടുംബങ്ങളുടെയും സംഗമ വേദിയായി മാറി. ഭാര്യ ഉമ്മാത്തുക്കുട്ടി, മക്കളായ ഹബീബ, സക്കീന, മരുമക്കളായ അലി, ഷമീർ എന്നിവരും ചേർന്നാണ് നെന്മാറ അയിലൂർ ആലമ്പള്ളത്തു നിന്നും പോയവരെ സ്വീകരിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം നൽകി ഇരു കുടുംബങ്ങളുടെയും സൗഹൃദം ഊട്ടിയുറപ്പിച്ചു. 47 വർഷത്തെ അജ്ഞാതവാസത്തിന് ശേഷം ഗൃഹാതുര സ്മരണകളുടെ നെന്മാറ ആലമ്പലത്തുള്ള വീട്ടിലെത്തിയ കൂമട യൂസഫിന് ഉറ്റവരെ കണ്ടതും ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സ്നേഹവായ്പ്പും അരീക്കോട്ട് വീട്ടുകാരും അയൽക്കാരുമായും പങ്കുവെച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
