
കണ്ണമ്പ്ര- കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെന്നിലാപുരം പാലത്തിന്‍റെ ഉദ്ഘാടനം നാളെ 23ന് രാവിലെ 10.30ന് പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
പി.പി. സുമോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. മുൻമന്ത്രി എ.കെ. ബാലൻ മുഖ്യാതിഥിയാകും. മംഗലം പുഴയ്ക്കു കുറുകെ കിഫ്ബി പദ്ധതിയില്‍ 9.63 കോടി രൂപ ചെലവു ചെയ്താണ് പാലം നിർമിച്ചിട്ടുള്ളത്.
77.1 മീറ്ററാണ് പാലത്തിന്‍റെ നീളം. ഏഴര മീറ്റർ ടാറിംഗുമായി 11 മീറ്ററാണ് വീതി. കാലവർഷത്തില്‍ പലതവണ മുങ്ങിക്കിടക്കുന്ന പാലമായിരുന്നു ഇവിടെ നിലവില്‍ ഉണ്ടായിരുന്നത്. ഇതു മൂലം വാഹനഗതാഗതവും തടസപ്പെടും. പാലം യാഥാർഥ്യമാകുന്നതോടെ മഴക്കാലത്തും യാത്ര മുടങ്ങാതെ വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമെല്ലാം കടന്നു പോകാം. ടോൾ കൊടുക്കാതെ വാണിയംപാറയിൽ നിന്നും ആലത്തൂരിലേക്ക് പോകുന്ന എളുപ്പമാർഗവും ഇതിലൂടെയാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
