
പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി വിനിയോഗിച്ച് നിര്‍മിച്ച വടക്കഞ്ചേരി പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് പൂര്‍ത്തീകരണ ഉദ്ഘാടനം നാളെ (ജനുവരി 23) രാവിലെ 11.30 ന് പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്ത് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനാകും. മുന്‍ മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥിയാകും. കെട്ടിട വിഭാഗം ഉത്തരം മേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത പോള്‍സണ്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ഉസനാര്‍, ബ്ലോക്ക് പഞ്ചായത്ത് വനജ രാധാകൃഷ്ണന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം വി.എ അന്‍വര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. രാജേഷ് ചന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ എല്‍. ബീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
