
വടക്കഞ്ചേരി മേഖലയിലെ കാർഷിക-ടൂറിസം സാധ്യതകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനകീയക്കൂട്ടായ്മയിൽ നടത്തുന്ന അഗ്രി-ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച തുടങ്ങും. വടക്കഞ്ചേരി ബസ് സ്റ്റാൻഡ് മൈതാനത്ത് 28 വരെയാണ് പരിപാടി. സർക്കാർ വകുപ്പകളുടേതുൾപ്പെടെ സ്റ്റാളുകൾ ഉണ്ടാകും.
സെമിനാറുകൾ, പൊതുചർച്ചകൾ, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടാകുമെന്ന് സംഘാടകസമിതി ചെയർമാൻ സി.കെ. രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10 മുതൽ സ്റ്റാളുകൾ പ്രവർത്തിക്കും. വൈകീട്ട് നാലുമുതലാണ് സെമിനാറുകൾ ആരംഭിക്കുക. കലാപരിപാടികളും നടക്കും. പ്രവേശനം സൗജന്യമാണ്. ചൊവ്വാഴ്ച ടൂറിസം സെമിനാർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 26-ന് കാർഷികസെമിനാർ മന്ത്രി പി. പ്രസാദും 27-ന് ഭക്ഷ്യസുരക്ഷാ സെമിനാർ മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉദ്ഘാടനം ചെയ്യും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
