

കാട്ടുപന്നിക്കൂട്ടം പാവല്‍, പയർ കൃഷി ചെയ്തിരുന്ന തടങ്ങളും പന്തലുകളും നശിപ്പിച്ചു. സമീപത്തുള്ള നെല്‍പ്പാടങ്ങളുടെ വരമ്പുകളും കുത്തിമറിച്ചതോടെ കെട്ടി നിർത്തിയിരുന്ന പാടങ്ങളിലെ വെള്ളം ഒഴുകിപ്പോയി.അയിലൂർ തിരുവഴിയാട് പുത്തൻ തറയില്‍ ഉദുമാന്‍റെ വിളവെടുപ്പ് തുടങ്ങിയ പച്ചക്കറി പന്തലുകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ചെടികള്‍ നില്ക്കുന്ന തടങ്ങളും പന്തലുകള്‍ താങ്ങി നിർത്തിയ കാലുകളും കുത്തിമറിച്ചതോടെ പച്ചക്കറി പന്തല്‍ പൂർണ്ണമായും നിലം പതിച്ച് വിളവ് ഉള്‍പ്പെടെ നശിച്ചു. 50000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി ഉദുമാൻ പറഞ്ഞു.
ഉണക്കു ഭീഷണിയെ തുടർന്ന് വെള്ളം കെട്ടിനിർത്തിയ നെല്‍പ്പാടങ്ങളുടെ വരമ്ബുകള്‍ കുത്തിമറിച്ച് നശിപ്പിച്ചതോടെ നെല്‍പ്പാടത്ത് വെള്ളം സംഭരിക്കാൻ കഴിയാതായി. കതിര് വന്നു തുടങ്ങുന്നതിനു മുമ്ബേയുള്ള പന്നികളുടെ ആക്രമണം നെല്‍ക്കതിർ നിരന്നാല്‍ രൂക്ഷമാകുമെന്ന് പ്രദേശത്തെ കർഷകർ ആശങ്ക പങ്കുവെച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

