വഴിയരികിലെ കശുവണ്ടി കച്ചവടം തകൃതി

Share this News


കശുവണ്ടിയുടെ വഴിയോര കച്ചവടം പൊടിക്കുന്നു. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മൂന്നും നാലും കിലോമീറ്റർ ഇടവിട്ടാണ് കശുവണ്ടിയും ഉണക്കമുന്തിരിയും റോഡരികില്‍ വിലപ്പന നടത്തുന്നത്.വ്യാപാര സ്ഥാപനങ്ങളില്‍ കിലോ 600 രൂപയ്ക്ക് മുകളില്‍ വില്ക്കുമ്ബോള്‍ വഴിയോരക്കച്ചവടക്കാർ 400 രൂപയ്ക്കാണ് വില്ക്കുന്നത്. കൊല്ലത്തുനിന്നു മൊത്തമായി കൊണ്ടുവന്ന് കച്ചവടം നടത്തുകയാണ്.

തമിഴ്നാട്ടില്‍ നിന്നുള്ള വ്യാപാരികളാണ് സാധാരണ ഇത്തരം വ്യാപാരങ്ങള്‍ പാലക്കാട് ജില്ലയിലും അതിർത്തി ജില്ലയിലും ചെയ്യാറുള്ളത്. എന്നാല്‍ ചിറ്റിലഞ്ചേരി സ്വദേശിയാണ് പുതിയ തൊഴില്‍സംരംഭം കണ്ടെത്തിയത്. ഇതോടെ 15 ഓളം തൊഴിലാളികള്‍ക്ക് ദിവസക്കൂലി ഉള്ള തൊഴിലും ലഭിക്കും. വിത്തനശ്ശേരി, നെന്മാറ, ആയിനം പാടം, നെന്മാറ കോളജ് പരിസരം, തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് വ്യാപാരം നടക്കുന്നത്. ശബരിമല സീസണില്‍ നല്ല നിലയില്‍ വ്യാപാരം നടന്നതായി വില്പനക്കാരൻ തൊഴിലാളിയായ ചിറ്റിലഞ്ചേരി സ്വദേശി പഴനിമല പറഞ്ഞു. ശബരിമല സീസണ്‍ അവസാനിച്ചതോടെ വഴിയോര കച്ചവടത്തിന് ചെറിയ കുറവുണ്ടായെങ്കിലും വിലകുറവ് ആവശ്യക്കാരെ ആകർഷിക്കുന്നുണ്ട്. കൂടെ ഉണക്കമുന്തിരിയും വില്പന നടത്തുന്നുണ്ട്.രാവിലെ തൂക്കി നല്‍കിയ കശുവണ്ടി വൈകീട്ട് വില്പന കഴിഞ്ഞ ബാക്കി തൂക്കംനോക്കി പൈസയും വാങ്ങി കൂലി കൊടുക്കുകയാണ് വ്യാപാരി ചെയ്യുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!