മംഗലാപുരം ബൽത്താങ്ങാടിക്ക് സമീപം പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട കയറാടി കരിങ്കുളം പരേതനായ കുപ്പുണ്ണിയുടെ മകൻ നാരായണൻ ( കുഞ്ഞൻ – 58) മരിച്ചു. ഇന്നലെ വൈകിട്ട് 5 ആണ് പടക്കം നിർമ്മാണശാല യൂണിറ്റിൽ സ്ഫോടനം ഉണ്ടായത്. മലയാളികളായ ഇതുകൂടാതെ മൂന്നുപേർ മരിച്ചതായാണ് വിവരം. വേണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂ ഗോലിയങ്ങാടിക്ക് സമീപം കട്യാരുവിൽ ആണ് സംഭവം നടന്നത് . ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പടക്ക നിർമ്മാണ യൂണിറ്റിൽ പത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന സമയത്താണ് സംഭവം. അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. നാരായണൻ രണ്ടു വർഷത്തോളമായി പടക്കപ്പണിക്കായി മംഗലാപുരത്ത് എത്തിയതാണ്. രണ്ടാഴ്ച മുമ്പായാണ് നാട്ടിൽ നിന്നും പോയത് പണിക്കായി നാട്ടിൽ നിന്നും പോയത്. നാരായണന്റെ മകനും ബന്ധുമിത്രാദികളും മംഗലാപുരത്തെ ആശുപത്രിയിൽ എത്തി ചേർന്നിട്ടുണ്ട്. ഭാര്യ: തങ്കമണി മക്കൾ: ശ്രുതി, ശ്രദ്ധ, ശാസ്താവ്. മരുമക്കൾ: രാജേഷ്, മണികണ്ഠൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq