കാളിയാറോഡ് പള്ളി ചന്ദനക്കുടം നേർച്ച നാളെ

Share this News

കാളിയാറോഡ് പള്ളി ജാറത്തിലെ ചന്ദനക്കുടം ആണ്ടുനേർച്ച ആഘോഷം നാളെ നടക്കും. രാവിലെ 10നു മൗലീദ് പാരായണം, ഖത്തം ദുആ, ഉച്ചയ്ക്ക് അന്നദാനം എന്നിവയുണ്ടാകും. ഉച്ചയ്ക്കു 2 മുതൽ 5 വരെ കേന്ദ്ര ജമാഅത്തിനു കീഴിലുള്ള മഹല്ലു കമ്മിറ്റികളുടെ നേർച്ചകൾ ജാറത്തിനു മുന്നിലെത്തി കൊടിയേറ്റം നടത്തും. പിന്നീട് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ആഘോഷ സംഘങ്ങൾ നേർച്ചകളുമായെത്തി കൊടിയേറ്റും. അറുപതോളം നേർച്ചകളിലായി അൻപതോളം ആനകൾ ജാറത്തിലെത്തും. ബാൻഡ് വാദ്യം, അർബനമുട്ട്, ശിങ്കാരിമേളം എന്നിവ നേർച്ചകൾക്കൊപ്പമെത്തും. ഞായറാഴ്ച‌ പുലരും വരെ നേർച്ച വരവുണ്ടാകും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!