വടക്കഞ്ചേരി എം.ഇ.എസ് കോളേജിൽ പഠിച്ച് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബി.എ ഇംഗ്ലീഷിന് ഒന്നാം റാങ്ക് നേടിയ ശ്രേയ.ബി യെ അനുമോദിച്ചു.കോളേജ് സെക്രട്ടറി വി. എം ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.കോളേജ് ചെയർമാൻ കെ.എം ജലീലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലക്കാട് എം.പി. വി
കെ ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഉദ്ഘാടകൻ റാങ്ക് ജേതാവിന് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.
എം.ഇ.എസ് ആലത്തൂർ താലൂക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മുഹമ്മദ് ഖനി ഉപഹാരം കൈമാറി. എം.ഇ.എസ്.പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി സി എസ്. ഉസ്മാൻ മാസ്റ്റർ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കുമാരൻ, എം.ഇ.എസ് സെൻട്രൽ സ്കൂൾ സക്കീർ ഹുസൈൻ, സെക്രട്ടറി സുലൈമാൻ ചിഞ്ചുസ്, എം.ഇ എസ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ടി.സലീം,എം.ഇ.എസ് കോളേജ് വൈസ് പ്രിൻസിപ്പൽ സുഹറ ,എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ഭാവിയിൽ എന്തായി തീരണമെന്ന് സ്വയം തീരുമാനിക്കണം എന്നും അതിനുവേണ്ടി കഠിനപ്രയത്നo നടത്തണമെന്നും ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു . കോളേജ് പ്രിൻസിപ്പൽ കെ. ചെന്താമരാക്ഷൻ നന്ദി പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq