2011ഫെബ്രുവരി 23 ന് തൃശ്ശൂർ കുളങ്ങാട്ട്കരയിൽ കെ എസ് ഇ ബി ജീവനക്കാരനെ രക്ഷപ്പെടുത്തുന്നതിനിടെ ഷോക്കറ്റ് മരണപെട്ട തൃശ്ശൂർ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിനോദ് കുമാർ അനുസ്മരണം കേരള ഫയർ സർവീസ് അസോസിയേഷൻ പാലക്കാട് മേഖല കമ്മിറ്റിയുടെയും തൃശ്ശൂർ യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടന്നു ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്തു. കെ എഫ് എസ് എ പാലക്കാട് മേഖല പ്രസിഡന്റ് എം രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് മേഖല സെക്രട്ടറി എൻ ഷജി സ്വാഗതം ആശംസിച്ചു. സെരിബ്രാൽ പ്ലാസി രോഗം ബാധിച്ച കുട്ടിക്ക് സംഘടന നൽകിയ വീൽ ചെയർ വിതരണം തൃശ്ശൂർ ജില്ലാ ഫയർ ഓഫീസർ എം എസ് സുവി നിർവഹിച്ചു, നാഷണൽ സ്പോട്സ് മീറ്റിൽ പങ്കെടുത്ത സംഘടന അംഗങ്ങൾക്കുള്ള അനുമോദനം സംഘടന ജനറൽ സെക്രട്ടറി വി പ്രണവ് കൈമാറി, തൃശ്ശൂർ സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണൻ കെ എഫ് എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ഗോപാലകൃഷ്ണൻ മേഖല വൈസ് പ്രസിഡന്റ് കെ ജ്യോതികുമാർ തൃശ്ശൂർ യൂണിറ്റ് കൺവീനർ കെ സജീഷ് പ്രകാശൻ മുരളീധരൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq