Share this News
പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലെ ടൂറിസം പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്കാന് നടപടിയുണ്ടാവണമെന്ന് നെല്ലിയാമ്പതി റിസോര്‍ട്ട് അസോസിയേഷന് ആവശ്യപ്പെട്ടു. നെല്ലിയാമ്പതിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാന്‍പാറ ട്രക്കിംങ് പുനരാംരഭിക്കുന്നതിന് നടപടിയുണ്ടാവണമെന്നും, പൊതുശൗചാലയങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നവീകരിക്കണമെന്നും വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ റഷീദ് ആലത്തൂര്‍, വിനോദ് കുമാര്‍, മാര്ട്ടിന് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: റഷീദ് ആലത്തൂര്‍(പ്രസി), വിനോദ് കുമാര്‍(വൈ.പ്രസി), മാര്ട്ടിന് ജോസഫ്(സെക്ര), സജീവ്(ജോ.സെക്ര), എ.ദിനേഷ്(ഖജാ), ശശികുമാര്‍, സച്ചിന്, രവി, ജോയ് കാക്കനാടന്, ജോണ്സണ്, ആന്റണി ബെര്‍ണാഡ്(എക്സി.അംഗങ്ങള്‍).
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News