വടക്കഞ്ചേരി മഞ്ഞപ്രയിൽ അനധികൃതമായി സൂക്ഷിച്ച 1,070 കിലോഗ്രാം വെടിമരുന്ന് ശേഖരവും പടക്കവും വടക്കഞ്ചേരിപോലീസ് പിടികൂടി. മഞ്ഞപ്ര ചിറ കാടാംപാടത്ത് പുഴയോടുചേർന്നുള്ള റബ്ബർത്തോട്ടത്തിലെ ഷെഡ്ഡിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.
ജോലിക്കാർ ഓടിരക്ഷപ്പെട്ടു. 800 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 250 കിലോഗ്രാം അലുമിനിയം പൗഡർ, 20 കിലോഗ്രാം സൾഫർ, 20,000 ഓലപ്പടക്കം, മരുന്നുനിറച്ച അമിട്ടുകൾ, മറ്റ് വെടിമരുന്ന് തുടങ്ങിയവ കണ്ടെത്തി.
ആലത്തൂർ ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, വടക്കഞ്ചേരി എസ്.ഐ. ജീഷ്‍മോൻ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചാലക്കുടി സ്വദേശിയായ പി.സി. വർഗീസിന്റെ പേരിലുള്ള ലൈസൻസിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നതെങ്കിലും അഞ്ച് കിലോഗ്രാമിന് മാത്രമാണ് അനുമതിയുള്ളതെന്ന് പോലീസ് പറഞ്ഞു.
വെടിമരുന്ന് ശേഖരം കണ്ടെത്തിയ സ്ഥലം പോലീസ് കാവലിലാണ്. നിർവീര്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq