Share this News
കിഴക്കഞ്ചേരി കോരഞ്ചിറ പോക്കലത്തുള്ള കെട്ടിടത്തിനു രാത്രി തീ പിടിച്ചു. രാവിലെ നാലുമണിക്ക് തീ പടർന്നുപിടിച്ചത് അടുത്തവീട്ടുകാർ കണ്ടു വിളിച്ചറിയിക്കുകയായിരുന്നു. ഏഷ്യൻ ഡെക്കറേഷന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ മുഴുവനായും, അടുത്ത മുറിയിൽ പണികഴിച്ചു വെച്ചിരുന്ന ഫർണീച്ചറുകളും, പണിക്കായി സൂക്ഷിച്ചിരുന്ന മരഉരുപ്പടികളും കത്തി നശിച്ചു. ആലത്തൂർ നിന്നും, വടക്കഞ്ചേരിയിൽ നിന്നും മൂന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ നാലുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൊക്കലത്തുള്ള ലിജോ പോളിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണു തീപ്പിടിച്ചത്.അൻപതു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News