

3-മത് സംസ്ഥാന മിനി & മാസ്റ്റേഴ്സ് സെപക് താക്രൗ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ, പാലക്കാട് ജില്ലകൾ വിജയികളായി
വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ മാർച്ച് 8 9 10 തീയതികളിൽ വെച്ച് നടന്ന മൂന്നാമത് സംസ്ഥാന മിനി& മാസ്റ്റേഴ്സ് സ്‌പെക്താക്രൗ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ജില്ലയെ പരാജയപ്പെടുത്തി പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തി എറണാകുളം, കാസർഗോഡ് ജില്ലകൾ മൂന്നാം സ്ഥാനം പങ്കെടു പെൺകുട്ടിയുടെ വിഭാഗത്തിൽ പാലക്കാട് ജില്ലയെ പരാജയപ്പെടുത്തി തൃശൂർ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി മലപ്പുറം എറണാകുളം ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 350 ഓളം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു ഒമ്പതാം തീയതി കാലത്ത് സിനി എസ്. ( അസിസ്റ്റന്റ് കമാൻഡന്റ് KAP2 ബറ്റാലിയൻ മുട്ടികുളങ്ങര പാലക്കാട് ) ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു പ്രസിദ്ധ പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് പി. കെ. അയ്യൂബ് അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി കെ വി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വക്കേറ്റ് വി വിജയൻ സ്വാഗതം പറഞ്ഞു ഡോക്ടർ സി രാജേഷ്,എം രാമചന്ദ്രൻ, എം കെ മോഹൻ കുമാർ, കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ എംകെ പ്രേംകൃഷ്ണൻ, കെ ഗോവിന്ദൻ തുടങ്ങിയവർ ആശംസയും കെ രതീഷ് കുമാർ നന്ദി സമാപന സമ്മേളനം ശ്രീനാരായണ സ്കൂൾ പ്രിൻസിപ്പൽ കെ. മായ ഉദ്ഘാടനം ചെയ്തു ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള സമ്മാനം സംസ്ഥാന സെക്രട്ടറി കെ. ബി. ബാബു നിർവഹിച്ചു പ്രസ്തുത ചടങ്ങിൽ അഡ്വക്കേറ്റ് വി.വി. വിജയൻ കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, മോഹൻകുമാർ എം കെ ഡോക്ടർ സി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
