
വാഴക്കുളത്തുണ്ടായ വാഹനാപകടത്തില്‍ വടക്കഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു
തൊടുപുഴ വാഴക്കുളത്തുണ്ടായ വാഹനാപകടത്തില്‍ വടക്കഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. തേനിടുക്ക് പമ്ബരംകുന്ന് കുറുമറ്റത്തില്‍ കുര്യാക്കോസിന്‍റെ മകൻ ജോമോൻ (41) ണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ജോമോൻ ജോലി ചെയ്യുന്ന കമ്ബനിയുടെ പിക്കപ്പ് വാനും തടി ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോമോനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കുണ്ട്. നേരത്തെ വടക്കഞ്ചേരിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായും ജോമോൻ ജോലി ചെയ്തിട്ടുണ്ട്. ഒന്നര വർഷം മുമ്ബാണ് തേനിടുക്കില്‍ ജോമോന്‍റെ കുടുംബം വാടകയ്ക്ക് താമസമാക്കിയത്.അവിവാഹിതനാണ്. സംസ്കാരം ഇന്ന് വൈകീട്ട് 3.30ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയില്‍. അമ്മ: രാമപുരം ചിറ്റേത്ത് കുടുംബാംഗം ജോളി. സഹോദരി: ജ്യോതി. മരുമകൻ: ബിനോയ് (മണലുമാക്കല്‍ ഒലിപ്പാറ).
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


