
ആലത്തൂർ-കൊടുവായൂർ റൂട്ടിൽ വെമ്പലൂർ ചെരിപ്പിട്ടാംപാറ റോഡിൽ പുളിവീഴുന്നത് അപകടത്തിന് ഇടയാക്കുന്നു. പാതയോരത്തുള്ള വലിയ പുളിമരത്തിൽനിന്നാണ് റോഡിലേക്ക് പുളി വീഴുന്നത്. പുളി
കുമ്പാരമായി മാറിയതോടെ ഇരു ചക്രവാഹനങ്ങൾ തെന്നിവീഴുകയാണ്.
വെള്ളിയാഴ്ച അതിരാവിലെ നേരിയതോതിൽ മഴകുടി പെയ്തതോടെ അപകടം കൂടി. വെള്ളി രാവിലെ അഞ്ചിന് കൊടുവായൂരിലേക്ക് പോയ ചെരിപ്പിട്ടാംപാറ മുഹമ്മദ് കാസിമി(52)നാണ് വീഴ്ചയിൽ പരിക്കേറ്റത്. മീൻക്കച്ചവടക്കാരായ മറ്റ് മൂന്നുപേർക്കും പരിക്കേറ്റിരുന്നു.
ഇതിനെത്തുടർന്ന് രാവിലെ
ആറിനെത്തിയ ആലത്തൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റോഡിലെ പുളികൾ നീക്കി. ഗ്രേഡ് എഎസ്‌ടിഒമാരായ കെ ആർ മധു, ഫെബി മാത്യു. ഫയർമാന്മാരായ എ അനീഷ്, കെ വിനീഷ്, പി സുഭാഷ്, സാമൂഹ്യ പ്രവർത്തകൻ അബ്ബാസ് വെമ്പല്ലൂർ എന്നിവർ നേതൃത്വം നൽകി. അപകട ഭീഷണിയായ പുളിമരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ല പുളിമരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

