
അഞ്ചുമൂർത്തി മംഗലം മേൽപ്പാലത്തിൽ വാഹനങ്ങൾ കുട്ടിയിടിച്ചു.നിസ്സാര പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ചു. മുന്നിൽ സഞ്ചരിച്ച കാർ ബീയർ കുപ്പി കളയുന്നതിനായി പെട്ടെന്ന് കാർ നിർത്തുകയും അതിൻ്റെ പുറകിൽ വന്നിരുന്ന തമിഴ്നാട് റെജിസ്ട്രഷനിലുള്ള ലോറിയും ചവിട്ടി നിർത്തിയതും അതിൻ്റെ പിന്നിലായിരുന്ന സ്കൂൾ കുട്ടികളുമായി പോകുന്ന വണ്ടി ലോറിയിൽ ചെന്ന് തട്ടുകയായിരുന്നു. സംഭവം നടന്ന് വാക്ക് തർക്കത്തിനിടെ കാറിൽ യാത്രചെയ്തിരുന്നവർ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു ട്രാവലറിലെ ഡ്രൈവർക്ക് തലയ്ക്ക് പരുക്കേറ്റു . സംഭവം നടന്ന ഉടനെ കാറിൽ ഉള്ളവർ വേഗം കടന്ന് കളഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്നവർ മദ്ധ്യ ലഹരിയിലായിരുന്നെനും എത്രയും പെട്ടെന്ന് ഇവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവർ പരാതി നൽകിയതിനെ തുടർന്ന് .വടക്കഞ്ചേരി പോലീസ് കേസെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
