Share this News

വെമ്പല്ലൂർ ചെരിപിട്ടാംപാറ റേഷൻ കടയ്ക്കു സമീപത്തെ മാവാണ് കാലപ്പഴക്കത്തെ തുടർന്ന് പൊട്ടിവീണത്.ബുധനാഴ്ച വൈകിട്ട് നാലിനാണ് സംഭവം.സമീപത്തുള്ള ഒരു ഇലക്ട്രിക് പോസ്റ്റും തകർന്നു. മരം പൊട്ടിവീഴുന്നതിന് മുമ്പ് ഒരു ടിപ്പർ ലോറി കടന്നു പോയിരുന്നു. വലിയൊരു അപകടമാണ് ഒഴിവായത്. രണ്ടു മണിക്കുറോളം ആലത്തൂർ -കൊടുവായൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.ആലത്തൂർ ഫയർ സ്റ്റേഷനിലെ എഫ്ആർഒ ഡി ജി ദേവപ്രകാശ്,ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ വി ദിലീഷ്, എസ് പ്രസാദ്, കെ എം സുജീഷ്, കെ വിനീഷ്, ഹോം ഗാർഡ് എം മോഹനൻ എന്നിവരും നാട്ടുകാരും ചേർന്ന് പൊട്ടിവീണ മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News