വടക്കഞ്ചേരി വേല; തിരുതാലി ഘോഷയാത്ര നടത്തി

Share this News

വടക്കഞ്ചേരി കൊടിക്കാട്ടുകാവ് കാർത്തിക തിരുനാൾ വേലയുടെ ഭാഗമായി തിരുതാലി ഘോഷയാത്ര നടത്തി. പുഴയ്ക്കലിടം രാജസ്വരൂപത്തിൽ നിന്ന് ആനയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് തിരുതാലി ഘോഷയാത്ര തുടങ്ങിയത്. ഘോഷയാത്രയ്ക്ക് നാഗസഹായം, ഗണപതി സഹായം, ടൗൺ മാരിയമ്മൻ ക്ഷേത്രം, കമ്മാന്തറ ദേശം, വടക്കഞ്ചേരി എൻഎ സ്എസ്, വടക്കഞ്ചേരി നായർ സമാജം എന്നിവടങ്ങളിൽ സ്വീകരണം നൽകി. ഘോഷയാത്ര ക്ഷേത്രത്തിലെത്തി ഭഗവതിക്ക് തിരുതാലി ചാർത്തി ദീപാരാധന നടന്നു. വി.പി.പങ്കുഅച്ചൻ, വി.പി.ഉണ്ണി, പി.കെ.ജയകുമാർ, പി.ടി.സുധീർ കുമാർ, ആർ.ഗിരീഷ് മേനോൻ, പി. ടി.സുന്ദരൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!