ലോക്‌സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 13 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Share this News

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ നാലിന് 13 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍

1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി രമ്യ പി.എം(രമ്യ ഹരിദാസ്),

2. ഡമ്മി സ്ഥാനാര്‍ത്ഥിയായി അജിത

3. ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വി. കൃഷ്ണന്‍കുട്ടി

4. ബി.ജെ.പി ഡമ്മി സ്ഥാനാര്‍ത്ഥിയായി കെ. ബാലകൃഷ്ണന്‍

എന്നിവര്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം വരണാധികാരിയായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജുവിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍

5. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സി. കൃഷ്ണകുമാര്‍

6. സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ത്ഥിയായി കെ.എസ് സലീഖ

7. അഖില്‍ ഭാരത് ഹിന്ദു മഹാസഭ സ്ഥാനാര്‍ഥിയായി കെ. രാജേഷ്

8. ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്മിനി

9. ബി.ജെ.പി ഡമ്മി സ്ഥാനാര്‍ത്ഥിയായി കെ.എം ഹരിദാസന്‍

10. വിട്ടുതലൈ ചിരുതൈഗള്‍ കക്ഷി സ്ഥാനാര്‍ഥിയായി എ. രാഘവന്‍

11. സ്വതന്ത്ര സ്ഥാനാര്‍ഥിയായി എന്‍. ശശികുമാര്‍

12. സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം. രാജേഷ്

13. സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ.വി ദിലീപ്

14. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വി. സിദ്ദിഖ്

15. സ്വതന്ത്ര സ്ഥാനാര്‍ഥിയായി എ. വിജയരാഘവന്‍

16. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.വി രാജേഷ്

എന്നിവര്‍ പാലക്കാട് ലോക്‌സഭാ മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പി.എം രമ്യ(രമ്യ ഹരിദാസ്), സി. കൃഷ്ണകുമാര്‍ എന്നിവര്‍ നാല് സെറ്റും എന്‍. ശശികുമാര്‍, കെ.എം ഹരിദാസന്‍ എന്നിവര്‍ രണ്ട് സെറ്റും മറ്റ് സ്ഥാനാര്‍ഥികള്‍ ഒരു സെറ്റ് വീതവുമാണ് പത്രിക സമര്‍പ്പിച്ചത്.

ജില്ലയില്‍ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റിലെ മണ്ഡലം വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും. ജില്ലയില്‍ ആകെ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ 16, ആലത്തൂരില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ(ഏപ്രില്‍ അഞ്ച്) നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!