
വാൽപാറ മലക്കപ്പാറ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. അപ്പർ ഷോളയാർ ഡാമിനു സമീപം മുരുകാളി എസ്‌റ്റേറ്റിലെ തൊഴിലാളി അരുൺ (51) ആണു മരിച്ചത്. രാവിലെ എട്ടരയോടെ തേയിലത്തോട്ടത്തിലെ കുരുമുളകു പരിപാലിക്കുന്നതിനിടെയാണു സംഭവം. തേയിലച്ചെടികൾക്കിടയിൽ കാട്ടുപോത്തു കിടക്കുന്നതറിയാതെ അടുത്തു ചെന്നപ്പോഴായിരുന്നു ആക്രമണം. തുടയിൽ ആഴത്തിൽ മുറിവേറ്റ അരുണിനെ മറ്റു തൊഴിലാളികൾ ചേർന്നു വാൽപാറയിലെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണിനു ഭാര്യയും രണ്ടു മക്കളുമുണ്ട് വനം വകുപ്പിൻ നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയുടെ ആദ്യ ഗഡുവായ 50,000 രൂപ റേഞ്ച് ഓഫിസർ മണികണൻ അരുണിന്റെ ഭാര്യ കാഞ്ചനയ്ക്കു കൈമാറി. ഏതാനും മാസം മുൻപു സിങ്കോണ എസ്റ്റേറ്റിൽ വച്ച് അമ്പലത്തിലെ പൂജാരി കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വനാതിർത്തിയിലെ തേയില ത്തോട്ടങ്ങളിൽ മേയാനിറങ്ങുന്ന കാട്ടുപോത്തുകൾ എസ്‌റ്റേറ്റിൽ തങ്ങുന്നതു പതിവാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
