

താത്കാലിക വഴി ഒരുക്കാതെ മലയോര മേഖലയിലേക്കുള്ള റോഡിലെ കലുങ്കുപൊളിച്ച് ഗതാഗതം തടസപ്പെടുത്തുന്നതായി പരാതി കുന്നങ്കാട്- കണ്ണംകുളം- വാല്‍ക്കുളമ്പ് – കണച്ചിപരുത റോഡില്‍ പാറച്ചാട്ടത്താണ് ബദല്‍ സംവിധാനം കണ്ടെത്താതെ കലുങ്ക് പുനർനിർമിക്കാൻ പൊളിച്ചു നീക്കുന്നത്.
ഇന്നും നാളെയും വാഹനഗതാഗതം നിരോധിച്ചാണ് കലുങ്കു പൊളിക്കുന്നത്. പൊളിച്ചശേഷം സമാന്തരപാതയുണ്ടാക്കാം എന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്. ഇതിനാല്‍ ഇന്നും നാളെയും വാഹനഗതാഗതം തടസപ്പെടുമെന്നാണ് അറിയിപ്പ്.
പാലക്കുഴി, കണച്ചിപരുത ഉള്‍പ്പെടെ മലയോരമേഖലയിലേക്കുള്ള വാഹനങ്ങളെല്ലാം കടന്നുപോകുന്ന മെയിൻ റോഡില്‍ ഇത്തരത്തില്‍ ആഴ്ചകളേറെ നീളുന്ന പണി നടത്തുമ്ബോള്‍ ബദല്‍ സംവിധാനമുണ്ടാകണമെന്ന വ്യവസ്ഥയുണ്ടെന്നിരിക്കെ അതു ലംഘിച്ചാണ് കലുങ്ക് നിർമാണമെന്നു ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് വാഹനത്തിരക്കുള്ള പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റോഡുകളില്‍ വാഹനഗതാഗതം തടസപ്പെടുത്തി പണി നടത്തുമ്പോള്‍ അതിനു ബദല്‍ സംവിധാനം കണ്ടെത്തണം. കലുങ്ക് പൊളിച്ചാല്‍ മലയോരവാസികള്‍ക്ക് ഇനി ആറുകിലോമീറ്റർ വളഞ്ഞു വേണം വടക്കഞ്ചേരിയിലെത്താൻ.
നിർമാണ അപാകതകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഏതു സമയവും ഈ റോഡിനെക്കുറിച്ചുള്ളത്. റോഡിന്‍റെ ഒരുവശം മാത്രം ടാർ ചെയ്ത് മറുഭാഗം ടാർ ചെയ്യാൻ ഏറെ വൈകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വാല്‍ക്കുളമ്പ് ജംഗ്ഷനില്‍ വെള്ളം ഒഴുകാൻ വഴിയില്ലാതെ അശാസ്ത്രീയമായി നിർമിച്ച ചാലുകള്‍ സംബന്ധിച്ചും പരാതികളുണ്ട്. മഴപെയ്താല്‍ വെള്ളക്കെട്ടാണ് വാല്‍ക്കുളമ്ബ് ജംഗ്ഷനില്‍. ഇത്തരത്തില്‍ മുന്നൊരുക്കങ്ങളോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വർക്കുകള്‍ നടക്കുന്നതെന്നാണ് പരാതി


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

