അന്യരെ സ്നേഹിക്കാനുള്ള മനസുണ്ടാകണം: പി.ആർ നാഥൻ

Share this News

അന്യരെ സ്നേഹിക്കാനുള്ള മനസ് നമുക്കുണ്ടാകണമെന്ന് നോവലിസ്റ്റ് പി. ആർനാഥൻ.
ഒരു വ്യക്തിയുടെ കയ്യിൽ എന്തുണ്ട് എന്ന് നോക്കിയല്ല, അയാൾ മറ്റുള്ളവർക്ക് എന്തു ചെയ്യുന്നു എന്ന് നോക്കിയാണ് ആദരിക്കപ്പെടുന്നതെന്നും പി. ആർ നാഥൻ പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് വിമുക്തഭടനും ചെറുവറ്റ സ്വദേശിയുമായ കെപിഎം ഭരതന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . കാൽലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയുമടങ്ങിയതാണ് അവാർഡ്.
ജില്ലയിലെ മുതിർന്ന അങ്കണവാടി പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് സിനിമ  നടൻ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.
എഫ് ആർ പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ സദയത്തിന് സംഭാവന ചെയ്ത
വീൽചെയർ  പ്രൈം ആശുപത്രി ഫിനാൻസ് മാനേജർ കെ. റഫീഖ് കൈമാറി.
മെഡിക്കൽ ഉപകരണങ്ങൾ
ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന സദയത്തിന് നൽകി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ. മലയാളം വിത്ത് ജേണലിസം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതുല്യ എസ് എന്നെ ആദരിച്ചു.
വാർഡ് മെമ്പർ സി.എം. ബൈജു,
വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം,
സാംസ്കാരിക പ്രവർത്തകൻ ശ്രീനിവാസൻ ചെറുകുളത്തൂർ, യോഗാചാര്യൻ പി.വി.ഷേഗീഷ്, സുനിൽ മുതുവന, ജനറൽ കൺവീനർ പി.ശിവപ്രസാദ്, കെ. റഫീഖ്,
ജനറൽ സെക്രട്ടറി ഉദയകുമാർ, എ.എം. സീനാഭായ്, വി.പി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!