

നെല്ലിയാമ്പതി മലനിരയുടെ പടിഞ്ഞാറൻ ചരുവിൽ കാട്ടുതീ പടർന്നു. നെന്മാറ വനം ഡിവിഷനിൽപ്പെട്ട തിരുവിയാട് സെക്ഷനു കീഴിലാണ് കാട്ടുതീ പടർന്നത്. ഹെക്ടർ കണക്കിന് വനമേഖലയിൽ തീ പടർന്നതായാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കരിമ്പാറയിൽ നിരീക്ഷണം നടത്തിയ വാച്ചർമാരാണ് വനമേഖലയിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സെക്ഷൻ ജീവനക്കാരെ വിവരമറിയിച്ച് കൂടുതൽ വാച്ചർ മാരുടെയും മറ്റും സേവനം തീ നിയന്ത്രിക്കാൻ ലഭ്യമാക്കിയിട്ടുണ്ട്. തിരുവഴിയാട് സെക്ഷൻ ജീവനക്കാരും വാച്ചർമാരും അടങ്ങുന്ന സംഘം രണ്ട് ബ്ലോവർ മെഷീനുകൾ ഉൾപ്പെടെ വനമേഖലയിലേക്ക് ഈ നിയന്ത്രിക്കാൻ പോയിട്ടുണ്ടെന്ന് ജീവനക്കാർ അറിയിച്ചു. കരിമ്പാറയ്ക്ക് അടുത്ത് നിരങ്ങൻ പാറയ്ക്കും കൽച്ചാടി മലകൾക്കും ഇടയിലുള്ള വിറയൽ കുന്ന് പ്രദേശത്താണ് കാട്ടുതീ പടർന്നത്. കുത്തനെയുള്ള മലഞ്ചെരുവിൽ ശക്തമായ ചൂടുകാറ്റും, മരങ്ങളിലെ ഇലകൾ കൊഴിഞ്ഞ ചപ്പുചവറുകൾ കൂടിക്കിടക്കുന്നതും, ഉണങ്ങിയ പുല്ലും കാട്ടുതീ അതിവേഗം മലമുകളിലേക്ക് പടരാനിടയാക്കി. കിലോമീറ്റർ അകലെ നിന്നും വനം വനമേഖലയിലെ തീയും പുകയും ഉയരുന്നത് കാണാവുന്ന സ്ഥിതിയായി. വനപ്രദേശത്ത് പകൽ സമയം തീ പടർന്ന് മൂടൽമഞ്ഞ് രൂപേന കനത്ത പുക ഉയർന്നുകൊണ്ടിരുന്നു. കാട്ടുതീ വ്യാപനം കുറയ്ക്കുന്നതിന് ബ്ലോവറുകൾ ഉപയോഗിച്ച് ഫയർ ബ്രേക്കർ ലൈനുകൾ എടുത്തും ആളുകൾക്ക് എത്താൻ കഴിയുന്ന മേഖലകളിൽ തല്ലിക്കെടുത്തിയുമാണ് തീ അണയ്ക്കുന്നത്. വൈകിട്ട് 4 മണിയോടെ കാട്ടിനകത്ത് തീ അണയ്ക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ട ജീവനക്കാർക്ക് കരിമ്പാറയിൽ നിന്നും വെള്ളവും ഭക്ഷണവും ഉൾക്കാട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് അഞ്ചരയോടെ പോത്തുണ്ടി ഡാമിന് തെക്കുഭാഗത്തുള്ള കുന്നിൻ പുറങ്ങളായ പൂങ്ങോട്, വിറയൽ കുന്ന് മേഖലകളിൽ തീ പടർന്നുകയറി കനത്ത പുകപടലം അന്തരീക്ഷത്തിൽ ഉയർന്നു. കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ പോത്തുണ്ടി, തുടങ്ങി മറ്റു വനം സെക്ഷനുകളിലെ ജീവനക്കാരുടെയും സേവനം ലഭ്യമാക്കുന്നുണ്ട് എന്ന് വനം ജീവനക്കാർ പറഞ്ഞു. പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബി. എഫ്. ഒ. മാരായ.രതീഷ്, മുഹമ്മദാലി, വാച്ചർമാരായ ഷാജുദ്ദീൻ, മുരളീധരൻ, ബാലൻ, രഞ്ജിത്ത്, രവി എന്നിവരും തീ നിയന്ത്രണ പ്രവർത്തികളിൽ വ്യാപൃതരായിരിക്കുകയാണ്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
