
ആർപ്പുവിളികളോടെ ആവേശം വിതറി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തിന് കൊടിയേറ്റി. രാവിലെ ക്ഷേത്രത്തിൽ നടന്ന വിഷുക്കണിക്കു ശേഷം ദേശപണിക്കരുടെ പഞ്ചാംഗം വായന യായിരുന്നു. ഉത്സവ നടത്തിപ്പിനുള്ള പൊന്നോല സമർപ്പണവും നടന്നു. വൈകിട്ട് തോണി-എടക്കാട്, വി.കെ.നഗർ, കോഴിപ്പാടം, കൊടിയങ്കാട്, എന്നിവിടങ്ങളിൽ നിന്നും കൊണ്ടു വന്ന മുളക്കൂറകൾ മൂലസ്‌ഥാനമായ കുട്ടാല, വി .കെ.നഗർ, സ്വർഗനാഥ സ്വാമി ക്ഷേത്രം, ചെറുനെട്ടുരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലായി ചെണ്ടമേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ നാട്ടിയതോടെ കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായി. ഇതോടെ ക്ഷേത്രത്തിലെ കണ്യാറിനും ആരംഭമായി.
ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് നൊണ്ണംകു ളം എ.രാമകൃഷ്ണൻ, കെ.രാധാകൃഷ്ണൻ, എ.സ്വാമിനാഥൻ, അജിത്ത് ചെല്ലപ്പൻ, എം.കണ്ണൻ, പാറക്കൽകാട് ദേവു ചെറുവത്തൂ രും മക്കളും എന്നിവരാണ് കണ്യാർകളി നടത്തുന്നത്. ഇവർക്കാണ് കളി നടത്താനുള്ള അവകാശം, 16 വരെ ദേശക്കണ്യാറാണ്. 17 മുതൽ 27 വരെ വിവിധ കരക്കാരുടെ കണ്യാർ നടക്കും. ഇന്ന് രാത്രി 8 ന് ഭഗവതിയെ മൂലസ്ഥാനത്തു നിന്നും കുടപ്പുറത്തെഴുന്നള്ളിച്ച് കുമ്പിടൽ ചടങ്ങ് നടത്തും. ഇന്ന് വൈകിട്ട് 6.30 ന് ഉദേഷ് കലാഭവന്റെ സംഗീത സന്ധ്യ. 28 നാണ് ചിറ്റിലഞ്ചേരി വേല.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
