Share this News

ദേശീയപാത സ്വാതി ജംഗ്ഷനില്‍ കാറില്‍ ടൂറിസ്റ്റ് ബസിടിച്ച് കാറില്‍ സഞ്ചരിച്ച അമ്മക്കും, മകള്‍ക്കും പരിക്കേറ്റു. ഇടിയേറ്റ കാർ പൂർണമായി തകർന്നു. കാവശേരി കഴനി സർവീസ് സൊസൈറ്റിക്കു സമീപം ഗായത്രിയില്‍ ഇന്ദിര (55), മകള്‍ രേഷ്മ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ നെന്മാറ അവൈറ്റീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ദേശീയപാതയില്‍ കാർ ആലത്തൂർ ടൗണിലേക്ക് പോകാനായി സിഗ്നലിലൂടെ തിരിയുമ്പോള്‍ ബസ് സിഗ്നലില്‍ നില്‍ക്കാതെ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News