Share this News

നെന്മാറയിൽ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു
കരിമ്പാറ തോടുകാട് പുത്തൻപുരക്കൽ സത്യഭാമ ബെന്നി (46) ആണ് മരിച്ചത്
പാലക്കാട് KSEB സീനിയർ അസിസ്റ്റൻ്റ്, നോഡൽ ഓഫിസറായിരുന്നു
ഏപ്രിൽ 25 ന് വൈകിട്ട് ജോലി കഴിഞ്ഞ് നെന്മാറയിൽ നിന്നും മകൻ്റെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുന്ന വഴി അളുവുശ്ശേരിയിൽ വെച്ച് കാറ് പിറകിൽ വന്ന് ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനം നിറുത്താതെ പോയി.
നെന്മാറയിലെ അവൈറ്റിസ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെ ഇന്ന് (28/04/2024) രാവിലെ 10 മണിക്കാണ് മരണപ്പെട്ടത്.
ഭർത്താവ്: പരേതനായ ബെന്നി അഗസ്റ്റിൻ
മക്കൾ: തരുൺ.പി. ബെന്നി (വിദ്യാർത്ഥി)
ജിത്തു. പി. മ്പെന്നി (വിദ്യാർത്ഥി)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News