Share this News

മണ്ണാർക്കാട് തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ തേടി. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോൾ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മണ്ണാർക്കാട് താലൂക്ക് ആശുപതിയിലാണ് അഞ്ച് പേരും ചികിത്സ തേടിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ആണ് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. തുടർന്ന് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. രണ്ടു മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News