Share this News

തെക്കേ ഇന്ത്യയിൽ പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതി പ്രദേശത്തു, നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടിയിൽ,കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാകുന്നു കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വലിയ ആനകളും, രണ്ടു കുട്ടികളും അടങ്ങുന്ന സംഘമാണ് കൈകാട്ടിയിൽ ഉള്ള നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു അരുകിൽ, പുല്ലുക്കാട് ട്രൈബൽ കോളനിക്കു പോകുന്ന വഴിയിൽ കുറച്ചു നേരം നിലയുറപ്പിച്ചത്. കൈകാട്ടി നൂറടി റോഡിൽ നിന്നും കേവലം 150 മീറ്റർ അകലെയാണ് ആന കൂട്ടം എത്തിയത്.ഇടയ്ക്കിടെ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് കൈകാട്ടിയിൽ താമസിക്കുന്ന നിവാസികളും, മറ്റു പഞ്ചായത്ത്, ഹോസ്പിറ്റൽ ജീവനക്കാരും ആശങ്കയിലാണ്




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News