ആവേശമായി മുടപ്പല്ലൂർ വേല
നാടിന് ആവേശമായി അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം വേല. വേലയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ രാവിലെ 5ന് തുടങ്ങി, ഉച്ചപൂജ, ദീപാരാധന, ഈടുവെടി, കേളി, പറ്റ് തുടങ്ങിയ ചടങ്ങുകൾക്കു ശേഷം നാലമ്പലം ക്ഷേത്രത്തിൽ നിന്നു ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ നേതൃത്വം നൽകിയ പഞ്ചവാദ്യത്തിന്റെയും ഏഴു ഗജവീരന്മാരുടെയും അകമ്പടിയോടെ എഴുന്നള്ളത്ത്
ആരംഭിച്ചു. പുതുപ്പള്ളി കേശവനാണു തിടമ്പേറ്റിയത് എഴുന്നള്ളത്തു പന്തലിൽ എത്തിയതോടെ പനങ്ങാട്ടിരി മോഹനന്റെ നേതൃത്വത്തിൽ മേളം തുടങ്ങി. നിയമാനുസൃതമായി നടത്തിയ വെടിക്കെട്ടും വേല പ്രേമികൾക്ക് ആവേശമായി ചൊവ്വല്ലൂർ സുനിൽ, ചൊവ്വല്ലൂർ മോഹനൻ,കലാമണ്ഡലം
മുരുകദാസ് എന്നിവർ ചേർന്ന് ഒരുക്കിയ ത്രിത്തായമ്പകയും നടന്നു. ഇന്നു പുലർച്ചെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത്, പഞ്ചാരിമേളം, നാലമ്പലത്തിലേക്കു തിരിച്ചെഴുന്നള്ളത്ത്, വൈകിട്ട് ആനപ്പന്തൽ ദീപാലങ്കാരം എന്നിവ ഉണ്ടാകും. നാളെ രാത്രി മന്ദത്ത് കളി. 25ന് രാത്രി താലപ്പൊലിക്കു ശേഷം കൂറ പുഴക്കലോടെ 41 ദിവസത്തെ കളമെഴുത്തും പാട്ടും അടക്കമുള്ള പരിപാടികൾക്കു സമാപ്‌തിയാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx