തരൂർ നിയോജകമണ്ഡലത്തിലെ
സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മെറിറ്റ് വിജയോത്സവം വടക്കഞ്ചേരി ഇഎംഎസ് സ്മാരക കമ്മിറ്റി ഹാളിൽ വച്ച് നടത്തി മണ്ഡലത്തിലെ സ്കൂളുകളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 450 ഓളം വിദ്യാർത്ഥികളെ പി പി സുമോദ് എംഎൽഎ മെറിറ്റ് പദ്ധതിയിലൂടെ ആദരിച്ചു
മണ്ഡലത്തിലെ മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ ഹൈസ്കൂൾ /ഹയർസെക്കൻഡറി സ്കൂളുകളെയും പി പി സുമോദ് എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ വിവേക് ആർ സ്വാഗതവും
പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി കെ ചാമുണ്ണി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പി പി സുമോദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ബാബു , പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ ഹസീന ടീച്ചർ, തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി ടീച്ചർ,
മെറിറ്റ് കോ ഓർഡിനേറ്റർമാരായ സുകുമാരൻ മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ വാസുദേവൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തിയ
ചടങ്ങിൽ ജിൻസി നന്ദി രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx