Share this News

പറമ്പിക്കുളം വനമേഖലയിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി. തിങ്കളാഴ്ച പറമ്പിക്കുളം ടണലിനു സമീപത്താണ് പരിക്കേറ്റ നിലയിൽ ഏഴ് വയസ്സുള്ള കൊമ്പനെ വനപാലകർ കണ്ടെത്തിയത്. നെറ്റിയിലും കാലുകളിലും കടുവ മാന്തിപരിക്കേൽപ്പിച്ച് അവശനിലയിൽ കണ്ട കാട്ടാന വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്‌ച രാവിലെയാണ് ഈ ആനയുടെ ജഡം കണ്ടത്. വ്യാഴാഴ്‌ച പോസ്റ്റ്മോർട്ടം ചെയ്‌ത് സംസ്‌കരിക്കും. പറമ്പിക്കുളം അണക്കെട്ടിനകത്ത് മറ്റൊരു പിടിയാനയേയും ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധൻ രാവിലെ പരിശോധനക്കെത്തിയ വനപാലകരാണ് ജഡം ചീർത്ത നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മരണകാരണവും പ്രായവും വ്യക്തമാകൂ.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/L12IVdb4Y0ZHRY9WtcncLj





Share this News