Share this News


നെല്ലിയാമ്പതിയിലെ ജനവാസമേഖലയിലെത്തിയ പുലി പശുവിനെ കടിച്ചുകൊന്നു. ഗവ. ഓറഞ്ച് ഫാമിന് സമീപമുള്ള മട്ടത്തുപാടിയിലെ വെങ്കിടേശ്വരി കലയുടെ മൂന്നുവയസ്സുള്ള പശുവിനെയാണ് കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വീടിനുസമീപത്തുള്ള തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെയാണ് പിടിച്ചുകൊണ്ടുപോയത്.
കഴിഞ്ഞദിവസം ചന്ദ്രാമല എസ്റ്റേറ്റിലെ പാടിയിലും പകൽ പുലിയെത്തി വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്നു.
കഴിഞ്ഞദിവസം രാത്രി പുലയമ്പാറ കവലയിലൂടെ നടന്ന് നെല്ലിയാമ്പതി വില്ലേജ് ഓഫീസിനുസമീപം പുലി വനമേഖലയിലേക്ക് കയറിപ്പോയിരുന്നു. പുലിയെ കൂടുവെച്ച് പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News