ജൂൺ 26 ൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡ്രഗ് ഫ്രീ ഇന്ത്യ എന്ന ലക്ഷത്തെ മുൻനിർത്തി പാലക്കാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി പോലീസ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട്, സൈക്കിൾ ക്ലബ്ബ് പാലക്കാട് എന്നിവർ സംയുക്തമായി ഇന്ന് കാലത്ത് 9 മണിക്ക് പാലക്കാട് വിക്ടോറിയ കോളേജ് മുതൽ കോട്ടമൈതാനം വരെ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സൈക്കിൾ റാലി നടത്തി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. നാർകോട്ടിക് സെൽ DySP P അബ്ദുൾ മുനീർ അധ്യക്ഷത വഹിച്ചു. പാലക്കാട് അസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പോലീസ് കുമാരി അശ്വതി ജിജി ആശംസകൾ അറിയിച്ചു പാലക്കാട് BEMHSS , മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പി എം ജി ഹയർ സെക്കൻഡറി സ്കൂൾ, കുമരപുരം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ SPC കാഡറ്റ്സ്, പാലക്കാട് സൈക്കിൾ ക്ലബ്ബിലെ അംഗങ്ങളും സൈക്കിൾ റാലിയിൽ പങ്കെടുത്തു. സൈക്കിൾ റാലി കോട്ടമൈതാനത്ത് വച്ച് നടന്ന സമാപന ചടങ്ങിൽ പാലക്കാട് അസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പോലീസ് അശ്വതി ജിജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. SPC ADN0 സധീന്ദ്രൻ N, ജനമൈത്രി ADN0 ആറുമുഖൻ വി, വിധ സ്കൂളുകളിലെ SPC അധ്യാപകർ ടൗൺ സൗത്ത്, ടൗൺ നോർത്ത്, ട്രാഫിക് യൂണിറ്റ്, പിങ്ക് പോലീസ്, കൺട്രോൾ റൂം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥന്മാരും പരിപാടിയിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1