

വിനോദ സഞ്ചാരികള്‍ കൂടുതല്‍ യാത്രചെയ്യുന്ന സീതാര്‍കുണ്ട് റോഡ് തകര്‍ന്ന് യാത്ര ദുരിതം. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സീതാര്‍കുണ്ടിലേക്കുള്ള പ്രധാന പാതയാണ് തകര്‍ന്ന് യാത്ര ദുരിതമായത്. തോട്ടം മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന പാതയായതിനാല്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മിക്ക ഭാഗങ്ങളിലും ടാറിംങ് പൂര്‍ണ്ണമായും തകര്‍ന്ന് വലിയ കുഴികളായിമാറി. സ്വകാര്യ എസ്‌റ്റേറ്റിനകത്തുകൂടെ പോകുന്നതിനാല്‍ ഗ്രാമപഞ്ചായത്ത് അധികൃതരും ശ്രദ്ധിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പുലയമ്പാറ മുതല്‍ ഊത്തുക്കുഴി, സീതാര്‍കുണ്ട് തുടങ്ങിയ ഭാഗങ്ങളിലാണ് പാത പൂര്‍ണ്ണമായും തകര്‍ന്ന് വലിയകുഴികളായത്.
മഴ പെയ്ത് തുടങ്ങിയതോടെ നെല്ലിയാമ്പതിയിലേക്ക് ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് എത്തുന്നത്. ഇടുങ്ങിയ വഴിയിലൂടെ വാഹനങ്ങള്‍ കുണ്ടും കുഴിയും താണ്ടി കടക്കുന്നതിനാല്‍ മിക്കപ്പോഴും ഈ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും പതിവാണ്. വിനോദ സഞ്ചാരമേഖലയായിട്ടുകൂടി പാത നവീകരിക്കുന്നതിന് നടപടിയില്ലാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പാത നവീകരിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

