Share this News


ഏറ്റവും വലിയ സൗന്ദര്യം ആരോഗ്യമാണെന്ന് മന്ത്രി പി പ്രസാദ് . ബാഹ്യ സൗന്ദര്യത്തിന് വേണ്ടി ലക്ഷങ്ങൾ ചെലവാക്കുന്ന മലയാളി ആരോഗ്യത്തിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൈതൃകം കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ജൈവ നെൽകൃഷി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരുപത്തയ്യായിരത്തിലേറെ കൃഷികൂട്ടങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു.കൃഷിക്കൂട്ടങ്ങളിലൂടെ കർഷകരിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുകയാണ് ലക്ഷ്യം. എലപ്പുള്ളി ഗവൺമെൻറ് എപി ഹയർ സെക്കൻഡറി സ്കൂളിലെയും തേനാരി ഗവൺമെൻറ് ഹൈസ്കൂളിലെയും വിദ്യാർത്ഥികളോടൊപ്പം മന്ത്രിയും ജൈവ നെൽകൃഷി നടീൽ ഉത്സവത്തിൽ പങ്കാളിയായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News