Lകുന്നമംഗലം സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി സൗജന്യമായി സ്കൂൾ കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബുമായി ചേർന്ന നടത്തിയ പരിപാടിയിൽ
സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രവും നൽകി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം. കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, ഗ്രാമ പഞ്ചായത്തംഗം
സി.എം. ബൈജു, യോഗാചാര്യൻ പി.വി ഷേഗിഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് പി.എൻ ശശിധരൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.കെ. ഉദയകുമാർ , കുന്ദമംഗലം പ്രസ്ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ കുന്നമംഗലം, സെക്രട്ടറി അബൂബക്കർ കുന്നമംഗലം, കെ. സുധീർ , എ.വിശ്വനാഥ കുറുപ്പ് , എം.പ്രമീള നായർ, പി. ശിവപ്രസാദ് വി.പി. സുരേഷ് കുമാർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1