Share this News
മാസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു നികുതി ഒഴിവാക്കി വിജ്ഞാപനമായി. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നിവയുള്ളവരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാവാഹനങ്ങൾക്കാണ് ഇളവെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. മെഡിക്കൽ ബോർഡ് 40% ഭിന്നശേഷി സ്ഥിരീകരിക്കണം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യമാണ് ഇവർക്കുകൂടി നൽകുന്നത്.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/BxU90EO11IC65Vl1NNYsoB
Share this News