Share this News
രാവിലെ അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് അങ്ങൂട് ദേശക്കമ്മിറ്റിയുടെ ഈടുവെടി, കുറുംബക്ഷേത്രത്തിൽ കേളി, പറ്റ് എന്നിവ നടന്നു. തുടർന്ന് മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ കുറുംബക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്ത് ആരംഭിച്ച് മന്ദത്ത് അവസാനിച്ചു. പരയ്ക്കാട് തങ്കപ്പൻമാരാർ, കുനിശ്ശേരി ചന്ദ്രൻ മാരാർ തുടങ്ങിയവർ പഞ്ചവാദ്യത്തിന് നേതൃത്വമേകി. എഴുന്നള്ളത്ത് മന്ദിലെത്തിയതോടെ പാണ്ടിമേളം തുടങ്ങി. കിഴക്കൂട്ട് അനിയൻമാരാർ നേതൃത്വം നൽകി. തുടർന്ന് ചെട്ടിത്തറക്കാട്, കാളത്തോട്ടം, കാരപ്പാടം ദേശങ്ങളുടെ നേതൃത്വത്തിൽ വെടിക്കെട്ടും നടന്നു.
വാർത്തകൾ ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/BxU90EO11IC65Vl1NNYsoB
Share this News