കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ല സമ്മേളനം
മണ്ണാർക്കാട് ജി.പ്രഭാകരൻ-യു .വിക്രമൻ നഗറിൽ നടന്നു.പാലക്കാട് എം.പി.വി.കെ.ശ്രീകണ്ഠൻ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സി.എം.സബീറലി അധ്യക്ഷനായി.
മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ മുഖ്യാതിഥി ആയി.ഐ.ജെ.യു ദേശീയ സമിതി അംഗം ബെന്നി വർഗീസ്,സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ,സംസ്ഥാന ഭാരവാഹികളായ ജോബ് ജോൺ,മുജീബ് റഹ്മാൻ,വാസന്തി പ്രഭാകർ,കൃഷ്ണദാസ് കൃപ,സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.വിവിധ അവാർഡ് ജേതാക്കളായ ജോബ് ജോൺ ആലത്തൂർ ,ബാബു കണക്കംപാറ ചിറ്റൂർ,സിബിൻ ഹരിദാസ്,ഹരിയാനയിൽ നടക്കുന്ന ദേശീയ സെമിനാര് പ്രതിനിധികളായ പാലക്കാട് ജില്ല പ്രസിഡന്റ് സി.എം.സബീറലി,സംസ്ഥാന ജനറൽ സെകട്ടറി കെ.സുരേന്ദ്രൻ ,ബെന്നി വർഗീസ്,എം.മുജീബ് റഹ്മാൻ എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സി,എം സബീറലി അധ്യക്ഷനായി.രാജേഷ് മണ്ണാർക്കാട് അനുശോചന പ്രമേയവും,സംസ്ഥാന സെക്രട്ടറി മുജീബ് സംഘടന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാനത്തെ പ്രാദേശിക പത്രപ്രവർത്തകർക്കുള്ള ക്ഷേമ നിധി ഏർപ്പെടുത്താനുള്ള നിർദ്ദേശം എത്രയും വേഗം നടപ്പാക്കണമെന്ന് സംഘടനാ പ്രമേയം ആവശ്യപ്പെട്ടു.
പുതിയ ജില്ല ഭാരവാഹികളായി കൃഷ്ണദാസ് കൃപ, (പ്രസിഡന്റ്),രാജേഷ് കല്ലടിക്കോട് ,മണികണ്ഠൻ അഗളി,ബാബു ബാബു കണക്കംപാറ ചിറ്റൂർ,സുബ്രമണ്യൻ കാഞ്ഞിരപ്പുഴ (വൈസ് പ്രസിഡന്റ്),നൗഷാദ് തങ്കയത്തിൽ അലനല്ലൂർ (ജനറൽ സെക്രട്ടറി),ഇ.എം.അഷ്‌റഫ് മണ്ണാർക്കാട് ,ഷെരീഫ് ഒറ്റപ്പാലം,വിശ്വനാഥൻ കാഞ്ഞിരപ്പുഴ ,രാഹുൽ വാണിയംപാറ (ജോയിന്റ് സെക്രട്ടറി),രാജേഷ് ലക്കിടി (ട്രെഷറർ )എന്നിവരെയും അജിത്ത് മംഗലം ഡാം,അജയൻ ദൃശ്യകല മണ്ണാർക്കാട് ,അനിൽകുമാർ മണ്ണാർക്കാട്,ഷാജഹാൻ നാട്ടുകൽ,സുജിത് കല്ലടികോട്,സജീവ് മാത്തൂർ എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ബെന്നി വർഗീസ് ,സി.എം.സബീറലി,മുജീബ് റഹ്മാൻ,ജോബ് ജോൺ,ജോജി തോമസ്,രാജേഷ് മണ്ണാർക്കാട് ,വാസന്തി പ്രഭാകർ എന്നിവരെയും തെരെഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx