നെല്ലിയാമ്പതി: പോത്തുണ്ടി-കൈകാട്ടി ചുരം പാതയില്‍ ഉരുള്‍പൊട്ടിയും, മൂന്നിടത്ത് മണ്ണിടിഞ്ഞതുമൂലം നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായാണ് ശക്തമായ മഴയില്‍ ചുരം പാതയിലെ ചെറുനെല്ലിയില്‍ ഉരുള്‍പൊട്ടിയത്. കൂടാതെ കുണ്ടറച്ചോലയ്ക്ക് മുകള്‍ ഭാഗത്തും, ചെറുനെല്ലിക്കു സമീപവുമായി മൂന്നിടങ്ങളില്‍ മണ്ണിടിയുകയും, ചുരം പാതയില്‍ നാലിടത്ത് മരങ്ങള്‍ കൂടി കടപുഴകി വീണതോടെ ചൊവ്വാഴ്ച ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങിയത്.
മരങ്ങളും, പാറക്കല്ലും, വെള്ളത്തോടൊപ്പം കുത്തിയൊലിച്ച് പാതയിലേക്ക് എത്തിയതോടെ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങിയത്. വലിയ പാറക്കല്ലുകള്‍ പൊട്ടിച്ചുമാറ്റിയാല്‍ മാത്രമാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുക. യന്തമുപയോഗിച്ച് ചെറിയ പാറക്കല്ലുകള്‍ മാറ്റുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും മാറ്റുന്നതിന് ദിവസങ്ങള്‍ എടുക്കും. കാലത്ത് നെല്ലിയാമ്പതിയിലേക്ക് ഓട്ടോയില്‍ പോയവര്‍ മണ്ണിടിച്ചിലിനിടയില്‍ കുടുങ്ങി. ഇവരെ മുറഭാഗത്തേക്ക് എത്തിച്ചു.
നെല്ലിയാമ്പതി മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ നൂറടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. നൂറടിയിലെ കടകളിലും, വീടുകളിലും വെള്ളം കയറി. നൂറടി ഭാഗത്ത് 13 കുടുംബങ്ങളെ നെല്ലിയാമ്പതി പോളച്ചിറക്കല്‍ സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചെറുനെല്ലി കോളനിയില്‍ താമസിക്കുന്നവരെ നെന്മാറയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
നെല്ലിയാമ്പതി ചുരം പാതയില്‍ ഉരുള്‍പൊട്ടിമരങ്ങൾ വീണ് ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി
Share this News
Share this News