വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായതിൽ നെന്മാറ-പോത്തുണ്ടി സ്വദേശിയും

Share this News

നെന്മാറ: വയനാട് മുണ്ടക്കൈ ഉണ്ടായ ദുരന്തത്തിൽ കാണാതായതിൽ നെന്മാറ സ്വദേശിയും. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോത്തുണ്ടി സ്വദേശിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് കുടുംബം. നെല്ലിച്ചോട് സ്വദേശിയായ സെബാസ്റ്റ്യന്റെ മകൻ ജസ്റ്റിൻ തോമസ് (26)നെ യാണ് മുണ്ടക്കൈ വെച്ച് കാണാതായത്.

കഴിഞ്ഞദിവസം മുണ്ടക്കൈയുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയതായിരുന്നു ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണിവരെ ജസ്റ്റിൻ താനുമായി സംസാരിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്നും വീട്ടുകാർ പറഞ്ഞു. മുണ്ടക്കൈ എൽ. പി സ്കൂളിന്റെ സമീപത്തായിരുന്നു ബന്ധുവിന്റെ വീട്. ജസ്റ്റിൻ ഉൾപ്പെടെ ഈ വീട്ടിലെ അഞ്ചുപേരെയും ദുരന്തത്തിൽ കാണാതായിട്ടുണ്ട്.

കോയമ്പത്തൂരിൽ മെക്കാനിക് വിദ്യാർത്ഥിയാണ് ജസ്റ്റിൻ. ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരെത്തിയ ബന്ധുവിന്റെ കൂടെയാണ് ജസ്റ്റിൻ വയനാട്ടിലോട്ട് പോയത്. ജസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് നെന്മാറയിലുള്ള വീട്ടുകാർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News
error: Content is protected !!