കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കൗൺസിൽ യോഗം സംഘടിപ്പിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ്റെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.സംസ്ഥാന സർക്കാറിൻ്റെ വികലമായ മദ്യനയവും, മദ്യപാനം ഭക്ഷണത്തിൻ്റെ ഭാഗമാക്കണമെന്ന എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവനയും ഭാവി തലമുറയെ വഴി തെറ്റിക്കാൻമാത്രമേ ഉപകരിക്കൂ എന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.കേരള സർക്കാർ മദ്യനയം തിരുത്തി ഘട്ടം ഘട്ടമായി മദ്യം നിറുത്തലാക്കുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ സൈര്യ ജീവിതം ഉപ്പു വരുത്താൻ ആഭ്യന്തര വകുപ്പും, ജില്ലാ ഭരണഘടനയും, എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.മെയ് 7,8, തിയ്യതികളിൽ ആലുവയിൽ വെച്ചു നടക്കുന്ന ഗാന്ധിദർശൻ വേദി സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ ജില്ലയിൽ നിന്നും 10 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.ഗാന്ധിദർശൻ വേദി ഭാരവാഹികളും പ്രവർത്തകരും സമിതിയുടെ പരിപാടികളിൽ പങ്കെടുക്കുവാൻ പാടില്ലെന്നും, ഗാന്ധിദർശൻ വേദിയുടെ പ്രതിനിധിയായി പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ജില്ലാ കമ്മിറ്റിയുടെ അംഗീകാരം വാങ്ങേണ്ടതാണെന്നും തീരുമാനിച്ചു. മെയ് 15ന് ശേഷം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് പാലക്കാട്ടുവെച്ച് നടത്താൻ തീരുമാനിച്ചു.പ്രവർത്തിക്കാത്ത ഭാരവാഹികളെ മാറ്റി പ്രവർത്തിക്കുന്ന ഭാരവാഹി ളെ തിരഞ്ഞെടുത്ത് പ്രവർത്തനം ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചു. നിയോജക മണ്ഡലം കമ്മിറ്റികൾ യോഗം ചേർന്ന് ആവശ്യമായ പുന:സംഘടന നടത്താനും, മണ്ഡലം കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. വനിതാ ഗാന്ധിദർശൻ വേദി, ഹരിതവേദി, ബാലജനഗാന്ധിദർശൻ വേദി എന്നീ പോഷക സംഘടനകൾ വിളിച്ചു ചേർത്ത് ശക്തിപ്പെടുത്തി മുന്നോട്ടു പോകാൻ തീരുമാനിച്ചു.
ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.വി.ആർ.മേനോൻ ,എ.ഗോപിനാഥൻ , എം.എം.തോമസ്സ്, വി.ആർ.കുട്ടൻ, കെ.ടി.പുഷ്പവല്ലി നമ്പ്യാർ, പി.പ്രീത, കെ.അജിത, എസ്.സുനിത, ലക്ഷ്മി പത്മനാഭൻ, ആർ.ശിവദാസൻ, എ.ഭാസക്കൽ,ചിറ്റൂർ ചന്ദ്രൻ ,പി.ശശിശേഖരൻ, യു.പി.മുരളീധരൻ, എം.ജി.സുരേഷ് കുമാർ, എം.ഗോവിന്ദൻ കുട്ടി, പി.ഉണ്ണികൃഷ്ണൻ, വി.വിജയമോഹൻ, ടി.എ.റഫീക്ക് ഡീൻ, ബി.രാജു, പി.എസ്.നാരായണൻ, കെ.എസ്.രമേഷ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/BxU90EO11IC65Vl1NNYsoB