Share this News

വയനാട് ദുരന്തത്തിനിരയായവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിജയിപ്പിക്കണമെന്ന് ആഹ്വാനംചെയ്തും തൃപ്പന്നൂർ എ.യു.പി.സ്കൂളിലെ സാമൂഹ്യശാസ്ത്രക്ലബിൻ്റെ നേതൃത്വത്തിൽ സ്നേഹയാത്ര എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ബിജു.എം.അബ്രഹാമിൻ്റെ അധ്യക്ഷതയിൽ കുണ്ടുകാട് ടൗണിൽ പദയാത്ര കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .CMDRF നെതിരെ ചിലകേന്ദ്രങ്ങളിൽനിന്ന് കുപ്രചരണങ്ങൾ ഉണ്ടാകുമ്പോൾ അത് വിജയിപ്പിക്കാൻ വിദ്യാർഥികൾ രംഗത്ത് വരുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു .
ഗ്രാമപഞ്ചായ
ത്തംഗം സലീം പ്രസാദ് ആശംസകൾ നേർന്നു .അധ്യാപകരായ ജോബിജോൺ,T C പ്രസീദ, S.ശ്രീനിവാസൻ,ഫൈസൽ,അജിത എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News